Latest NewsKeralaNews

നിയുക്ത മന്ത്രി വി അബ്ദു റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: നിയുക്ത മന്ത്രി വി അബ്ദു റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.

Read Also: കാട്ടുപോത്ത് ആക്രമിച്ചു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

രക്ത സമ്മർദ്ദത്തിൽ വർദ്ധനവുള്ളതിനാൽ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അബ്ദുറഹ്മാൻ. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

തെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും വിജയിച്ചാണ് അബ്ദു റഹ്മാൻ നിയമസഭയിലെത്തുന്നത്. ലീഗ് കോട്ടയായിരുന്ന താനൂരിൽ നിന്നും 985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. 2014 ൽ കോൺഗ്രസ് വിട്ട അബ്ദു റഹ്മാൻ രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്.

Read Also: മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശം; കെ കെ ശൈലജയെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button