ലണ്ടൻ: 2300 പേർക്ക് കോവിഡിന്റെ ഇന്ത്യൻ വകഭേദം ബാധിച്ചുവെന്ന് യു.കെ അറിയിക്കുകയുണ്ടായി. 86 ജില്ലകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടച്ചിട്ട മുറികളിൽ സുഹൃത്തുകളുമായി കൂട്ടിക്കാഴ്ച നടത്തുേമ്പാൾ ജാഗ്രത പുലർത്തണമെന്നും യു.കെ ആരോഗ്യ സെക്രട്ടറി ആവശ്യപ്പെടുകയുണ്ടായി.
ബോൽട്ടൻ മേഖലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ വകഭേദമായ B.1.617.2 ആണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. പ്രാഥമികമായ വിലയിരുത്തലുകളിൽ വാക്സിൻ ഇന്ത്യൻ വകഭേദത്തെ പ്രതിരോധിക്കുന്നുണ്ട്. പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യു.കെ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ പേർക്ക് ഉടൻ വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്കുകൾ പുറത്ത് വരുന്നത്.
Post Your Comments