ഭോപ്പാൽ: കോവിഡിനെ പ്രതിരോധിക്കാനായി മണ്ണെണ്ണ കുടിച്ചയാൾക്ക് ദാരുണാന്ത്യം. ഭോപ്പാലിൽ ടെയിലറായി ജോലി നോക്കുന്ന മഹേന്ദ്രയാണ് ദാരുണമായി മരിച്ചിരിക്കുന്നത്. രണ്ട് ദിവസമായി മഹേന്ദ്രക്ക് പനിയുണ്ടായിരുന്നു. ഇത് കൊറോണ വൈറസ് രോഗമെന്ന സംശയം ഇയാൾ സുഹൃത്തുമായി പങ്കുവെച്ചു. തുടർന്ന് കോവിഡിനെ പ്രതിരോധിക്കാനായി സുഹൃത്തിെൻറ നിർദേശപ്രകാരം മണ്ണെണ്ണ കുടിക്കുകയായിരുന്നു ഉണ്ടായത്. കോവിഡ് പ്രതിരോധത്തിന് മണ്ണെണ്ണ സഹായിക്കുമെന്നായിരുന്നു സുഹൃത്തിെൻറ വാദം.
മണ്ണെണ്ണ കുടിച്ച് ഗുരുതരാവസ്ഥയിലായ മഹേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല. തുടർന്ന് ഇയാൾക്ക് കോവിഡ് പരിശോധന നടത്തുകയും രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
Post Your Comments