തിരുവനന്തപുരം: കെ.കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ സിപിഎമ്മിനെതിരെ പ്രതിഷേധം പുകയുന്നു. കോവിഡ് മഹാമാരിക്കിടെ കെ.കെ ശൈലജയെ മാറ്റിനിര്‍ത്തിയതിനെതിരെ സാമൂഹിക സാംസ്‌കാരിക രംഗത്തുനിന്നും നിരവധിയാളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഏറ്റവുമൊടുവില്‍ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറാണ് ശെലജയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
‘പെണ്ണിനെന്താ കുഴപ്പം?’ എന്നായിരുന്നു സിത്താരയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ താരം അത് പിന്‍വലിക്കുകയും ചെയ്തു. നിയമസഭയില്‍ മുന്‍പൊരിക്കല്‍ കെ.കെ ശൈലജ പറഞ്ഞ വാക്കുകള്‍ കടമെടുത്താണ് സിത്താര ഫേസ്ബുക്ക് പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിത്താര ആലപിച്ച ഇടതുപക്ഷത്തിന്റെ പ്രചാരണ ഗാനം വൈറലായിരുന്നു.
റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, രജിഷ വിജയന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയ നടിമാര്‍ കെ.കെ ശൈലജയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. #bringbackshailajateacher #bringourshailajateacherback എന്നീ ഹാഷ്ടാഗുകളോടെയുള്ള ക്യാമ്പയിനും പ്രശസ്തരുള്‍പ്പെടെ നിരവധിയാളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments