COVID 19KeralaLatest NewsNewsIndia

‘ഞങ്ങൾക്ക് ബന്ധുക്കൾ ഇല്ലാഞ്ഞിട്ടല്ല അങ്ങനെ ചെയ്തത്, നമ്മളാണ് ശരി’; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ശാരദക്കുട്ടി

തിരുവനന്തപുരം: കേരളം തുടർഭരണത്തിനൊരുങ്ങുകയാണ്. 500 പേരെ വെച്ച് നടത്താൻ തീരുമാനിച്ച സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ രീതിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്/ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇടത് അനുഭാവി കൂടിയായ ശരദക്കുട്ടിയുടെ വിയോജന കുറിപ്പ്.

‘ഓഡിറ്റോറിയത്തിൽ വിരലിലെണ്ണാവുന്ന ആളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. ആർഭാടങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ടുമല്ല. അത് സർക്കാരിന്റെ ആരോഗ്യ -നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യബോധം കൊണ്ടാണ്. അതുകൊണ്ടു മാത്രമാണ്. ഞങ്ങൾ മാത്രമല്ല ഇക്കഴിഞ്ഞ ഒരു വർഷത്തിൽ എത്രയോ പേർ അങ്ങനെ ചെയ്തു. പ്രിയപ്പെട്ടവരേ നമ്മളാണ് ശരി.’- ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതി.

Also Read:കല്യാണം എന്നെഴുതിയാൽ ഇരുപത് പേർ, സത്യപ്രതിജ്ഞയാകുമ്പോൾ 750 വരെ ആകാമല്ലോ ; വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

നേരത്തേ, ഇടത് അനുഭവി കൂടിയായ ഡോ. ഷിംന അസീസും സമാനമായ രീതിയിൽ പ്രതികരണം നടത്തിയിരുന്നു. ‘അഞ്ഞൂറ് പേരെ സത്യപ്രതിജ്ഞക്ക്‌ കൂട്ടുന്നുണ്ട് പോലും.! എന്തിന്റെ പേരിലാണെങ്കിലും ശരികേടാണത്. ഈ കെട്ട കാലത്ത് ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല ഇങ്ങനെയൊരു ചടങ്ങ്. കൊണ്ട് നടന്നതും കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ഗതിയാവുന്നല്ലോ.കഷ്ടം തന്നെ.! ഷിം​ന അസീസ് പറഞ്ഞു.’- എന്നായിരുന്നു ഷിംനയുടെ പ്രതികരണം.

സത്യപ്രതിജ്ഞ ഈ മാസം 20ന് മൂന്നര മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ക്ഷണിക്കപ്പെട്ട 500 പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button