Latest NewsKeralaNews

കൊവിഡ് കുറയുന്നു, സംസ്ഥാനത്ത് ശുഭസൂചനകളെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദഗ്ദ്ധരെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് അല്പം ശുഭകരമായ സൂചനകള്‍ കാണാന്‍ സാധിക്കുന്നു. മേയ് ഒന്നുമുതല്‍ എട്ടുവരെയുള്ള സമയത്ത് ഒരുദിവസം ശരാശരി 37,144കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷമുള്ള ആഴ്ചയില്‍ 35,919ആയി കുറഞ്ഞിട്ടുണ്ട്.

ആ ഘട്ടത്തില്‍ 8 ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ടയില്‍ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. കൊല്ലം, മലപ്പുറം, തിരുവനനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നു. കൊല്ലത്ത് 23 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button