KeralaLatest NewsNews

കെ.കെ.ശൈലജയെ ഒഴിവാക്കിയ നടപടി അംഗീകരിക്കാനാകില്ല, പെണ്ണായതാണോ കുഴപ്പം

പ്രതിഷേധവുമായി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രി ആരെന്ന് ചോദിച്ചാല്‍ ഏതൊരു വ്യക്തിയും രാഷ്ട്രീയ ഭേദമന്യേ പറയും അത് ആരോഗ്യമന്ത്രി കെകെ ശൈലജയായിരിക്കുമെന്ന്. എന്നാല്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചപ്പോള്‍ കെ.കെ ശൈലജയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്തത്. സിപിഎം തീരുമാനം പുറത്തുവന്നതിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

Read Also : കെ.കെ.ഷൈലജയെ ‘നൈസായി’ ഒഴിവാക്കിയതിനു പിന്നിലെ കാരണം എടുത്തു പറഞ്ഞ് പിണറായി വിജയന്‍

കടുത്ത പാര്‍ട്ടി അണികള്‍ക്ക് പോലും ഈ തീരുമാനം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇപ്പോഴിതാ സിപിഎം തീരുമാനത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ അടക്കമുള്ള സിനിമ താരങ്ങള്‍. കെകെ ശൈലജയ്ക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയുണ്ടെന്ന് പാര്‍വതി ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. ടീച്ചറുടെ നേതൃത്വത്തിന് സംസ്ഥാനത്തെ ജനങ്ങള്‍ അര്‍ഹരാണെന്നും പാര്‍വ്വതി പറയുന്നു. beingourteacherback എന്ന ഹാഷ് ടാഗോടെയാണ് പാര്‍വതിയുടെ പ്രതികരണം.

KK Shailaja Teacher’s response to Media

പെണ്ണിനെന്താ കുഴപ്പം എന്ന് തുടങ്ങുന്ന പോസ്റ്റോടുകൂടിയാണ് നടി റിമ കല്ലിങ്കല്‍ സിപിഎം തീരുമാനത്തിനെതിരെ പ്രതികരിച്ചത്. റെക്കോര്‍ഡ് വിജയവും 5 വര്‍ഷത്തെ ലോകോത്തര സേവനവും നിങ്ങള്‍ക്ക് സിപിഎമ്മില്‍ ഇടം നല്‍കുന്നില്ലെങ്കില്‍. എന്ത് ചെയ്യാനാകുമെന്ന് റിമ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. ഈ ഉത്തരവ് നിങ്ങള്‍ക്കാണ് കെ.കെ ശൈലജ ടീച്ചര്‍. ഈ പാര്‍ട്ടിയുടെ മനുഷ്യമുഖമായതിന്. നിങ്ങളുടെ കഠിനാധ്വാനത്തിന്- റിമ ഫേസ്ബുക്കില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button