Latest NewsIndia

യോഗി ആദിത്യനാഥിനെ ജനങ്ങൾ തടഞ്ഞെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച് കോൺഗ്രസ് നേതാവ് നഗ്മ; വ്യാപക വിമർശനം

ഇത്തരത്തിൽ കണ്ടെയെന്റ്‌മെന്റ് സോണിൽ എത്തിയപ്പോൾ വഴിയിൽ ആളുകൾ പ്രവേശിക്കാതിരിക്കാനായി തടസ്സം വച്ചിരുന്നു.

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ച് കോൺഗ്രസ് നേതാവും നടിയുമായ നഗ്മ. ട്വിറ്ററിലൂടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. മിനിറ്റുകൾക്കുള്ളിൽ കോൺഗ്രസ് നേതാവിന്റെ സന്ദേശം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതേ തുടർന്നാണ് നിജസ്ഥിതി വ്യക്തമാക്കി സാമൂഹ്യ മാദ്ധ്യമ ഉപയോക്താക്കൾ രംഗത്ത് വന്നത്. തുടർന്ന് സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ നഗ്മയ്‌ക്കെതിരെ വിമർശനവുമായി യുപി പോലീസ് ഉൾപ്പെടെ രംഗത്ത് വന്നു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നേരിട്ടെത്തി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്താറുണ്ട്. ഇത്തരത്തിൽ കണ്ടെയെന്റ്‌മെന്റ് സോണിൽ എത്തിയപ്പോൾ വഴിയിൽ ആളുകൾ പ്രവേശിക്കാതിരിക്കാനായി തടസ്സം വച്ചിരുന്നു.

read also: ‘ബിനീഷ് പറഞ്ഞ അത്യാസന്ന നിലയിലുള്ള അച്ഛനാണ് ഈ വൃത്തത്തിൽ കാണുന്നത്’ : ട്രോളുമായി സോഷ്യൽ മീഡിയ

ഇതിന് മുൻപിൽ നിൽക്കുന്ന യോഗിയുടെ ചിത്രം സഹിതമാണ് നഗ്മ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. സ്വന്തം പ്രദേശത്തേക്ക് കടക്കുന്നതിന് പ്രദേശവാസികൾ യോഗിയെ തടഞ്ഞു എന്നായിരുന്നു നഗ്മ ചിത്രത്തിനൊപ്പം കുറിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button