ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലകനായ റോബർട്ടോ മാഞ്ചിനി ടീമുമായുള്ള കരാർ പുതുക്കി. 2026 വരെ നീണ്ടു നിൽക്കുന്ന കരാറാണ് മാഞ്ചിനി ഒപ്പുവെച്ചത്. 2022 ലോകകപ്പിലും 2026ലെ ലോകകപ്പിലും മാഞ്ചിനി തന്നെയാകും ഇറ്റലിയെ നയിക്കുക. 2018 ലായിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. മാഞ്ചിനിയുടെ വരവോടുകൂടി ഇറ്റലിയുടെ ഏറെ മെച്ചപ്പെട്ടിരുന്നു.
2021 ജൂണിൽ ആരംഭിക്കുന്ന യൂറോ കപ്പിനുള്ള തയ്യാറെടുപ്പിലാണ് മാഞ്ചിനി. 2006ന് ശേഷം ലോകകപ്പ് കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കാനാകും മാഞ്ചിനിയുടെ ലക്ഷ്യം. യുത്തരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകികൊണ്ട് പുതിയൊരു ഇറ്റാലിയൻ ടീമിനെ വാർത്തെടുക്കുകയാണ് അദ്ദേഹം. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ. ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
Post Your Comments