KeralaLatest NewsNewsCrime

ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് വിഷം കുത്തിവച്ച്‌; ഭര്‍ത്താവ് അറസ്റ്റില്‍

കൊലപാതകത്തിന് ശേഷം ഇയാളും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുണ്ടറ: കേരളപുരത്ത് യുവതിയും രണ്ട് മക്കളും മരണപ്പെട്ട സംഭവം കൊലപാതകം. മക്കൾക്കും ഭാര്യയ്ക്കും വിഷം കൊടുത്ത് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെയ് 11നായിരുന്നു സംഭവം.

മണ്‍ട്രോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ വൈ. എഡ്വേര്‍ഡിനെയാണ് (40) അറസ്റ്റ് ചെയ്തത്. ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (2), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ഇവരെ വിഷം കുത്തിവെച്ച്‌ കൊന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

read also: കോവിഡ് വന്നവര്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണമാണോ വിതരണം ചെയ്യുന്നത് നഗരമാതാവേ ? മേയര്‍ ആര്യയ്ക്കെതിരെ യുവമോര്‍ച്ച

കൊലപാതകത്തിന് ശേഷം ഇയാളും ആത്മഹത്യയ്ക്ക് ശ്രമിച്ചു.  ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊലപാതകത്തിന് പിന്നിലെ കാരണങ്ങളും കുത്തിവിച്ച വിഷം ഏതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ വ്യക്തമായി അറിയാന്‍ കഴിയൂവെന്ന് കുണ്ടറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സജികുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button