കോട്ടയം: രണ്ടാം ഇടത് മുന്നണി സര്‍ക്കാരില്‍ പിണറായി വിജയന്‍ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍. കെ കെ ശൈലജയെ മന്ത്രിപട്ടികയിൽ നിന്നും ഒഴിവാക്കിയ സി പി എമ്മിന്റെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെ.കെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനം സി പി എം നൽകിയത്.
Also Read:ഇത്തവണ മന്ത്രിസഭയിലെ കൗതുകം അമ്മാവനും മരുമകനും
ഇതിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ‘ആദ്യം മകൾ പിന്നെ പ്രധാന വകുപ്പും. ലീഗിന്റെ കാര്യം കട്ടപ്പൊക’ എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പി സി ജോർജും സി പി എമ്മിന്റെ തീരുമാനത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. പെരുന്തച്ചന്റെ ഫോട്ടോ വെച്ച്, ഉളിയെറിഞ്ഞു പെരുന്തച്ചൻ എന്നാണ് പിസി ജോർജിന്റെ പോസ്റ്റ്.
അതേസമയം രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എം.എല്‍.എ എം .ബി രാജേഷ് ആയിരിക്കും സ്പീക്കര്‍. സി.പി.എം പട്ടിക ഇങ്ങനെയാണ് – എം.വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുള്‍ റഹ്മാന്‍, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്. മന്ത്രിമാരുടെ വകുപ്പ് വിഭജനം തീരുമാനിച്ചിട്ടില്ല.
Post Your Comments