തിരുവനന്തപുരം: പുതിയ തലമുറ വരുന്നത് സ്വാഗതാർഹമാണെന്ന് കെ കെ ശൈലജ. പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കാമെന്നും കെ കെ ശൈലജ വ്യക്തമാക്കി. മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോവിഡ് പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയ പ്രവർത്തമല്ല. ഇതുവരെ നല്ല നിലയിൽ പ്രവർത്തിക്കാനായെന്നും അതിൽ സംതൃപ്തിയുണ്ടെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയിൽ എല്ലാ മന്ത്രിമാരും നന്നായി പ്രവർത്തിച്ചിരുന്നു. തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല. തന്നിട്ടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്ക് നൂറ് നൂറ് നന്ദി അറിയിക്കുന്നു. സംഘർഷഭരിതമായ അഞ്ചുവർഷമാണ് കടന്നുപോയത്. അതിനെ നേരിടാൻ എല്ലാവരും പരിശ്രമിച്ചു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും ശൈലജ കൂട്ടിച്ചേർത്തു.
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു രണ്ടാം പിണറായി സർക്കാരിൽ കെ കെ ശൈലജ ഉണ്ടാകില്ലെന്ന് വിവരം പുറത്തു വന്നത്. മന്തിരസഭയിൽ മുഖ്യമന്ത്രിയൊഴികെ എല്ലാം പുതുമുഖങ്ങൾ മതിയെന്ന് പാർട്ടി തീരുമാനിക്കുകായിരുന്നു. കെ കെ ശൈലജക്ക് വേണ്ടി മാത്രം ഇക്കാര്യത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും പാർട്ടി തീരുമാനിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ കെ ശൈലജ.
Post Your Comments