കെ.കെ ശൈലജ ടീച്ചറെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതിനെതിരെ സോഷ്യൽ മീഡിയ. മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതും പരിഹാസത്തിനു ഇടവരുത്തിയിരിക്കുകയാണ്. ഇനി അമ്മായി അപ്പനും മരുമകനും കൂടി കേരളം ഭരിക്കുമെന്ന പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. ജിതിൻ കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ടീച്ചറമ്മ ഇനി അൽപ്പം വിശ്രമിക്കട്ടെ, മിഷ്ടർ മരുമകൻ ഉണ്ടല്ലോ ഞമ്മക്ക് ?
കോൺഗ്രസിന്റെ കുടുംബാധിപത്യത്തെ പരിഹസിച്ചിരുന്ന അന്തങ്ങൾക്ക് ആദ്യ വട്ടം MLA ആയ മിഷ്ടർ മരുമകന്റെ മന്ത്രിസ്ഥാനം ന്യായീകരിക്കാൻ ഉള്ള ക്യാപ്സൂൾ കിട്ടിയോ ആവോ ?
അമ്മായിയപ്പനും മരുമകനും കൂടി മരുമകന് ഭാവിയിൽ ഭീഷണിയായി ഉയർന്നു വരാൻ സാധ്യതയുള്ള പോത്തിനെയും ഒതുക്കി, ചംസീറിനെയും മൂലയ്ക്കിരുത്തി. സ്വരാജ് നായരേ ആകട്ടെ നൈസ് ആയി തോൽപ്പിക്കുകയും ചെയ്തു ?
കണ്ണും കരളും ആയിരുന്ന വി എസിനെയും, കണ്ണൂർ ചെന്താരകത്തെയും ഒതുക്കി, പിന്നെയാ ടീച്ചറമ്മ ?
ഇനിയിപ്പോൾ മരുമകൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് ഭരിക്കും. അമ്മായി അപ്പൻ തുടർന്നും ‘ശൂ’ വരയ്ക്കും
Post Your Comments