Latest NewsNewsInternational

ഹമാസ് ഭീകരര്‍ക്ക് എതിരെ യുദ്ധം കടുപ്പിച്ച ഇസ്രയേല്‍ പലസ്തീനിലേയ്ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കി

ഗാസ: ഹമാസ് ഭീകര്‍ക്കെതിരായ കടുത്ത യുദ്ധം തുടരുന്ന ഇസ്രയേല്‍ ഗാസ മേഖലയിലേക്കുള്ള മറ്റ് സഹായങ്ങളും നിര്‍ത്തലാക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ സ്ഥിരമായി നല്‍കിയിരുന്ന ഇന്ധനമാണ് കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിയത്. ഗാസാ മുനമ്പുമായി വാണിജ്യകാര്യങ്ങള്‍ കോര്‍ത്തിണക്കിയിരുന്ന കമ്മിറ്റിയുടെ തലവന്‍ റയീദ് ഫത്തേഹാണ് ഇസ്രയേലിന്റെ ഉപരോധത്തെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Read Also : ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം, ഒടുവില്‍ യു.എസ് ഇടപെടുന്നു : പ്രത്യാശയോടെ ലോകം

‘ഗാസയിലേക്കുള്ള ഇന്ധനം എത്തിക്കല്‍ ഇസ്രയേല്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഇതോടെ വൈദ്യുതി നിലയം അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. കെരേം ഷാലോം ചെക്‌പോസ്റ്റ് വഴി ഇന്ധനം എ്ത്തിക്കേണ്ട മാര്‍ഗ്ഗമാണ് ഇസ്രയേല്‍ പൂട്ടിയത്.’ റയീദ് ഫത്തേഹ് പറഞ്ഞു.

ഗാസയിലെ പ്രധാന പ്രദേശങ്ങളെല്ലാം ഇസ്രയേല്‍ വ്യോമാക്രമണത്താല്‍ തകര്‍ത്തിരിക്കുകയാണ്. പ്രധാന നഗരങ്ങളിലേക്കുള്ള റോഡുകളും ദേശീയപാതയും ഹമാസിന്റെ നീക്കം തടയാനായി ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. എന്നാല്‍ ഗാസയിലേക്ക് ഇന്ധനം എത്തിക്കാനുള്ള ഖത്തറിന്റെ ശ്രമത്തെ ഇസ്രയേല്‍ തടഞ്ഞിട്ടില്ല.

യുദ്ധം തുടങ്ങിയ ശേഷം ഗാസയിലെ സാധാരണ നിലയിലുള്ള വൈദ്യുതി വിതരണം ദിവസത്തില്‍ ഏതാനും മണിക്കൂര്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button