Latest NewsNewsFootballSports

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി കേരളത്തിലെ ബാഴ്‌സ ആരാധകർ

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സ്പാനിഷ് ഫുട്ബോൾ ക്ലബായ എഫ് സി ബാഴ്‌സലോണയുടെ കേരളത്തിലെ ആരാധകർ. ബാഴ്‌സ ആരാധക കൂട്ടായ്മയായ ക്യൂളസ് ഓഫ് കേരളയാണ് 47,000 രൂപ സമാഹരിച്ച് കോവിഡ് 19 വാക്‌സിനേഷൻ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

കൂട്ടായ്മയിലെ 238 അംഗങ്ങളിൽ നിന്നാണ് തുക സമാഹരിച്ചത്. കഴിഞ്ഞ വർഷവും ക്യൂളസ് ഓഫ് കേരള ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം നൽകിയിരുന്നു. ഇത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button