ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിനാല് ലക്ഷം പിന്നിട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പതിനായിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി നാല്‍പത്തിരണ്ട് ലക്ഷം കടന്നു.ഇന്നലെ മാത്രം അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഒന്നര കോടിയിലധികം പേര്‍ ചികിത്സയിലുണ്ട്.
Also Read:കോവിഡിനെ പിടിച്ചുകെട്ടാൻ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വിശ്വഹിന്ദു പരിഷത്ത്
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ആറ് ലക്ഷത്തിലധികം പേരാണ് യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്.ഇരുപത്തിനാല് മണിക്കൂറിനിടെ 20,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. രാജ്യത്ത് 4.36 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.ഒന്നരകോടിയിലധികം രോഗബാധിതരുണ്ട്. നിലവില്‍ പത്ത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.
ഇന്ത്യയില്‍ പ്രതിദിനം നാലായിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ മരണം 2.74 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 2.81 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടര കോടിയുടെയടുത്ത് രോഗബാധിതരുണ്ട്. നിലവില്‍ 35 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.
Post Your Comments