ചെന്നൈ: ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ ജീവനൊടുക്കിയതിനെ തുടർന്ന് നാല് പെൺകുട്ടികൾ അനാഥരായിരിക്കുന്നു. ഗോപി(38), ഭാര്യ കന്നിയമ്മാൾ(35), ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷ്(38) എന്നിവരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ശനിയാഴ്ചയായിരുന്നു ഞട്ടികുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഗോപി ഒരു ഇറച്ചിക്കട നടത്തി വരികയാണ്. ഭാര്യ കന്നിയമ്മാൾ അവിടെ സഹായിയാണ്. ഇവർക്ക് 16 വയസുള്ള ഒരു മകളുണ്ട്. സുരേഷിന് ഭാര്യയും മൂന്ന് പെൺമക്കളുമാണുള്ളത്.
കന്നിയമ്മാളും സുരേഷുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. തുടർന്ന് ഗോപി ഇരുവരുമായും വാക്കേറ്റത്തിലേർപ്പെടുകയുണ്ടായി. ശേഷം ശനിയാഴ്ച രാത്രിയിൽ മൂന്നു പേരും ചേർന്ന് ജീവനൊടുക്കുകയായിരുന്നു.
Post Your Comments