തിരുവനന്തപുരം: തന്റെ വാര്‍ത്താസമ്മേളനത്തിന് ഏഷ്യാനെറ്റ് ന്യൂസിനെ വിളിക്കാത്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേന്ദ്രമന്ത്രി എന്ന നിലയ്ക്കുള്ള ഔദ്യോഗിക വാര്‍ത്താസമ്മേളനം സൗത്ത് ബ്ലോക്കിലാണ് നടക്കാറുള്ളതെന്നും വീട്ടില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിനെ വിളിക്കാതിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു. രാജ്യദ്രോഹപരമായ പ്രസ്താവന ഒരു മാധ്യമപ്രവര്‍ത്തകയില്‍ നിന്നുമുണ്ടായതിനെത്തുടര്‍ന്നാണ് ചാനലിനോട് നിസ്സഹകരിക്കാന്‍ പാര്‍ട്ടി നിലപാടെടുത്തത്. ചാനല്‍ നിലപാട് തിരുത്തിയാല്‍ പാര്‍ട്ടിയും തീരുമാനം മാറ്റുമെന്നും അങ്ങനെയായാല്‍ താനും ചാനലിനോടുള്ള സമീപനം തിരുത്തുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
Read Also: സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു
എന്നാൽ ബഹിഷ്‌കരണവും നിസ്സഹകരണവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മുരളീധരന്‍ പറയുന്നു. അതിനാല്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ച കൂട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെ വിളിച്ചില്ല. പിന്നെ കേന്ദ്രമന്ത്രി എന്നത് ഔദ്യോഗിക പദവി അല്ലേ എന്നുചോദിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി കഴിഞ്ഞ കാലങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് എടുക്കുന്ന സമീപനത്തിന്റെ അത്രത്തോളം താന്‍ പോയിട്ടില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നടപടിയെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നും തീരുമാനം മന്ത്രി പുനപരിശോധിക്കണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
Post Your Comments