Latest NewsNewsIndia

ടൗട്ടെ മഹാരാഷ്ട്രയില്‍  ആഞ്ഞടിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ കനത്ത നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്. കൊങ്കണിലെ വിവിധയിടങ്ങളില്‍ ആറ് പേര്‍ മരിച്ചു. ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി. നിലവില്‍ ഗുജറാത്ത് തീരത്തേക്കാണ് കാറ്റിന്റെ സഞ്ചാരം.

Read Also : ഓക്‌സിജന്‍ വിതരണം; സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

റായ്ഗഡ് ജില്ലയില്‍ മൂന്ന് പേരും, നവി മുംബൈയില്‍ രണ്ട് പേരുമാണ് മരിച്ചത്. സിന്ധുദുര്‍ഗില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അനന്ദ്വാഡി തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബോട്ടുകളാണ് മുങ്ങിയത്. ഇരു ബോട്ടുകളിലുമായി ഏഴ് പേര്‍ ഉണ്ടായിരുന്നു. മൂന്ന് പേരെ രക്ഷിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യത്യസ്ത സംഭവങ്ങളിലായി നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശക്തമായ കാറ്റില്‍ റായ്ഗഡിലെ 1,886 വീടുകള്‍ ഭാഗീകമായും, അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നിലവില്‍ പ്രദേശങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്ത ബാധിത മേഖലകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ദുരന്ത നിവാരണ സംഘങ്ങളെ അയച്ചിട്ടുണ്ട്. പലയിടങ്ങളിലും വന്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. അതിനാല്‍ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button