Latest NewsIndia

2 മന്ത്രിമാരുള്‍പ്പെടെ 3 തൃണമുല്‍ നേതാക്കള്‍ അറസ്റ്റില്‍, സിബിഐ ഓഫീസിലെത്തി മമത

സിബിഐയുടെ അപേക്ഷ പരിഗണിച്ച്‌ ഹക്കിം, മുഖര്‍ജി, മിത്ര, ചാറ്റര്‍ജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു.

ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രതാ മുഖര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്ര എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. 2016-ലെ നാരദ ഒളിക്യാമ ഓപ്പറേഷന്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. മൂവരെയും കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജിക്കൊപ്പം സിബിഐ നിസാം പാലസ് ഓഫിസില്‍ രാവിലെ എത്തിച്ചിരുന്നു. സിബിഐയുടെ അപേക്ഷ പരിഗണിച്ച്‌ ഹക്കിം, മുഖര്‍ജി, മിത്ര, ചാറ്റര്‍ജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു.

മന്ത്രിമാരായ ഫര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എം.എല്‍.എയായ മദന്‍ മിത്ര, പാര്‍ട്ടി നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ്​ ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ സി.ബി.ഐ ഓഫിസിലേക്ക് കൊണ്ടുപോയത്​. സംഭവത്തില്‍ രോഷാകുലയായ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തിലെ സി.ബി.ഐ ഓഫീസിലെത്തി, തന്നെയും അറസ്റ്റ് ചെയ്യൂ എന്ന് വെല്ലുവിളിക്കുകയാണ്.

നാരദ ഒളിക്യമറ ഓപ്പറേഷനിലൂടെ അഴിമതി ആരോപണം പുറത്തുവരുമ്പോള്‍ എല്ലാവരും മമത മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. നാലുപേരും കോഴ വാങ്ങുന്നതാണ് ഒളിക്യാമറയില്‍ പിടിക്കപ്പെട്ടത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു വീഡിയോ പുറത്തുവിട്ടത്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട്​ സിബിഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button