KeralaLatest NewsNews

ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെത്തുടർന്ന് നടന്ന് വീട്ടിലെത്തിയയാൾ കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെത്തുടർന്ന് നടന്ന് വീട്ടിലെത്തിയയാൾ കുഴഞ്ഞു വീണ് മരിച്ചു. നഗരൂർ കടവിള സ്വദേശി സുനിൽകുമാർ (57) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിനാണ് പൊലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയുണ്ടായത്.
‌‌
പഴക്കടയിൽ നിന്നു പഴം വാങ്ങാനെത്തിയപ്പോഴാണ് സുനിൽകുമാർ പൊലീസിന്റെ മുന്നിൽപ്പെടുകയുണ്ടായത്. സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിടുകയുണ്ടായി. അടയ്ക്കാൻ പണം ഇല്ലെന്നു പറഞ്ഞപ്പോഴാണ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തത്. ഇതേതുടർന്നാണ് സുനിൽകുമാർ കാൽനടയായി വീട്ടിലെത്തുകയുണ്ടായി.

രാവിലെ 8.30ന് പൊലീസ് തിരിച്ചയച്ചയാൾ വീട്ടിലെത്തി ഒൻപതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു ഉണ്ടായത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്ന സുനിൽകുമാർ മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതെന്നു സുഹൃത്തുക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button