Latest NewsNewsIndia

ടൗട്ടേ ചുഴലിക്കാറ്റ് : കേരളത്തിന് മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം

ന്യൂഡൽഹി : ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മെയ് 18 രാത്രി വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Read Also : രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ പറയുന്നത് പ്രകാരം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്.

ടൗട്ടേ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഗുജറാത്ത് തീരങ്ങളിൽ നിന്ന് ഒഴിപ്പിച്ചത് ഒന്നര ലക്ഷത്തോളം ആളുകളെയാണ്. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അയിച്ചത്. 17 ജില്ലകളിലായി, സൗരാഷ്ട്ര, കച്ച് തീരദേശങ്ങളിൽ നിന്നാകമാനം പരമാവധി ആളുകളെ ഒഴിപ്പിച്ചു എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ ടൗട്ടേ ഗുജറാത്തിലെത്തുമെന്നാണ് അനുമാനം.

ഗുജറാത്തിലെ പോർബന്തറിനും ഭാവ് നാഗരിനും ഇടയിൽ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് പ്രവചനം. ചൊവ്വാഴ്ച രാവിലെ കരയിൽ എത്തും എന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത് എന്നാൽ ചുഴലിക്കാറ്റിൻറെ സഞ്ചാര വേഗത വർധിച്ചതാണ് നേരത്തെ എത്താൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button