KeralaLatest NewsNews

‘ഐആര്‍പിസിയെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല’; പി ജയരാജന്‍

കണ്ണൂര്‍ : ഐആര്‍പിസിയെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് കണ്ണൂര്‍ മേയറെ വെല്ലുവിളിച്ച് കൊണ്ട് സിപിഐഎം നേതാവ് പി ജയരാജന്‍. സേവന പ്രവര്‍ത്തനത്തില്‍ മറ്റ് സംഘടനകളും മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കോര്‍പ്പറേഷന്‍ എല്ലാ സംഘടനകളെയും ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും പി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………… 

കോവിഡ്ബാധിച്ചു മരണപ്പെടുന്നവരുടെ മൃതുദേഹങ്ങൾ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പയ്യാമ്പലം കടപ്പുറത്ത് പ്രോട്ടോകോൾ അനുസരിച്ചു സംസ്കരിക്കുന്നത് പരിശീലനം സിദ്ധിച്ച IRPC വളണ്ടിയർമാരാണ്.
ഇതുകൂടാതെ മുസ്‌ലിം ഖബർസ്ഥാനുകളിലും ക്രിസ്ത്യൻ സെമിത്തേരികളിലും മതാചാരങ്ങളനുസരിച്ചു IRPC വളണ്ടിയർമാർ മൃതദേഹങ്ങൾ സംസ്‌ക്കരിച്ചുവരുന്നുണ്ട്.എന്നാൽ ഇപ്പോൾ കണ്ണൂർ കോർപറേഷൻ മേയർ ഈ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയാണ്.

Read Also  :  തൃശൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനം, ജനങ്ങള്‍ നേരിട്ട് കടകളില്‍ പോകരുതെന്ന് നിര്‍ദ്ദേശം

എല്ലാം ഞങ്ങൾ ഒറ്റയ്ക്ക് നടത്തിക്കോളും,ആരുടേയും സേവനം ആവശ്യമില്ല എന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ഒരു ദശകത്തോളമായി കണ്ണൂർ ജില്ലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് IRPC .”മതമോ രാഷ്ട്രിയമോ പരിഗണിക്കാതെ എല്ലാവർക്കും സേവനം ” അതാണ് IRPC യുടെ മുദ്രാവാക്യം.

ഇവിടെയാണ് രാഷ്ട്രീയ മത്സരത്തിന് തങ്ങൾ തയ്യാറാണെന്ന വെല്ലുവിളിയോടെ മേയർ മുന്നോട്ടു വന്നിട്ടുള്ളത് .സേവന പ്രവർത്തനത്തിൽ മറ്റ്‌ സംഘടനകളും മുന്നോട്ടു വരുന്നത് സ്വാഗതാർഹമാണ്.എന്നാൽ കോർപ്പറേഷൻ എല്ലാ സംഘടനകളെയും ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടത് .അതിനു പകരം ശവസംസ്ക്കാര ചടങ്ങുപോലും രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി മത്സരത്തിന് വേദിയാകുന്നത് മേയറുടെ നിലപാടിന്റെ ഫലമാണ് .മാത്രവുമല്ല നമ്മുടെ നാടിനെകുറിച്ചു മറ്റിടങ്ങളിൽ മോശം അഭിപ്രായം ഉണ്ടാക്കുന്നതിന് മേയർതന്നെ മുൻകൈ എടുക്കുന്നത് ഖേദകരമാണ് .ഇത് തിരിത്തിക്കുന്നതിന് വേണ്ട ഇടപെടൽ നടത്തണമെന്ന് നേതൃത്വത്തിലുള്ളവരോട് അഭ്യർത്ഥിക്കുന്നു.

Read Also  : മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 8579 പേര്‍ക്കെതിരെ കേസ്; 924 അറസ്റ്റ്

അതോടൊപ്പം IRPC നടത്തുന്ന സേവന പ്രവർത്തങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് ഓർമ്മിപ്പിക്കുന്നു…

shortlink

Related Articles

Post Your Comments

Related Articles


Back to top button