കൊൽക്കത്ത: നാരദ ഒളിക്യാമറ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎയ്ക്കും ജാമ്യം. കൊൽക്കത്തയിലെ പ്രത്യേക സിബിഐ കോടതിയാണ് അറസ്റ്റിലായ നാലു പേർക്കും ജാമ്യം അനുവദിച്ചത്. മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻമന്ത്രി സോവൻ ചാറ്റർജി എന്നിവരെയാണ് സിബിഐ ഇന്ന് അറസ്റ്റു ചെയ്തത്.
Read Also: നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 1928 കേസുകൾ; വിശദ വിവരങ്ങൾ അറിയാം
നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി സാങ്കൽപ്പിക കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തിൽ എത്തിയവരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു സിബിഐയുടെ നടപടി. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അറസ്റ്റ്. ഇവക്കെതിരെ അന്വേഷണം നടത്താൻ ഗവർണർ ജഗദീപ് ധൻകർ സിബിഐക്ക് അനുമതി നൽകിയിരുന്നു.
എന്നാൽ തൃണമൂൽ നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സിബിഐ ഓഫീസിന് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തൃണമൂൽ അനുകൂലികൾ സിബിഐ ഓഫീസിന് നേരെ കല്ലെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
Read Also: ഇസ്രായേലിനെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് പാക് ചാനല്‍ , ചാനലിനെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്ത്
കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നാടകം കളിക്കുകയാണെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. മന്ത്രിമാരെയും നേതാക്കളെയും ചോദ്യം ചെയ്യുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും ഇതിനോട് യാതൊരു യോജിപ്പുമില്ലെന്നും മുഖ്യമന്ത്രി മമത ബാനർജിയും പ്രതികരിച്ചിരുന്നു. സിബിഐ ഓഫീസിലെത്തിയ മമത തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Post Your Comments