KeralaLatest NewsNews

മുന്നണി യോഗം ഇങ്ങനെയെങ്കില്‍ സത്യപ്രതിജ്ഞ കാണേണ്ട പൂരമായിരിക്കും, ഫോട്ടോ പങ്കുവെച്ച്   എം.ടി.രമേശ്

വൈകുന്നേരത്തെ തള്ളലിന് മാത്രം ഒരു കുറവും ഇല്ല

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍.ഡി.എഫിനെതിരെയും വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. ഇടതുമുന്നണി യോഗത്തില്‍ നേതാക്കള്‍ക്ക് കേക്ക് മുറിച്ച് നല്‍കിയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് എം.ടി രമേശിന്റെ വിമര്‍ശനം. ഇക്കണ്ട ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയും വെറും മണ്ടന്മാരാക്കി താങ്കളും സഹ ഇടതു മുന്നണി ഭാരവാഹികളും ജയം ആഘോഷിക്കുകയാണെന്ന് എം.ടി രമേശ് കുറ്റപ്പെടുത്തി.

Read Also : മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി അലവന്‍സ്? പുതുവഴികള്‍ തേടി ബി ജെ പി

ഓണ്‍ലൈന്‍ യോഗം വിളിയ്ക്കാന്‍ സാധിക്കുമായിരുന്നിട്ടും ഇത്രയും പേരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് വിളിച്ചു വരുത്തി, കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് താങ്കളെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

 

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്,

ഒരു ഭാഗത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജീവനും ജീവിതവും ഉള്ളം കയ്യില്‍ അമര്‍ത്തിപിടിച്ച് ജനങ്ങള്‍ പരിപൂര്‍ണമായി സര്‍ക്കാരിനോട് സഹകരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും അഹോരാത്രം അക്ഷീണം പ്രവര്‍ത്തിക്കുന്നു. ഇക്കണ്ട ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയും വെറും മണ്ടന്മാരാക്കി താങ്കളും സഹ ഇടതു മുന്നണി ഭാരവാഹികളും ജയം ആഘോഷിക്കുകയാണ്.

അകാലത്തില്‍ പൊലിഞ്ഞു വീഴുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ശവം പങ്കിട്ടു തിന്നുന്നതാണ് ഇതിലും ഭേദം. ഓണ്‍ലൈന്‍ യോഗം വിളിയ്ക്കാന്‍ സാധിക്കുമായിരുന്നിട്ടും ഇത്രയും പേരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് വിളിച്ചു വരുത്തി, കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് താങ്കള്‍, മുന്നണി യോഗം ഇങ്ങിനെയെങ്കില്‍ സത്യപ്രതിജ്ഞ കാണേണ്ട പൂരമായിരിക്കും,വൈകുന്നേരത്തെ തള്ളല്‍ മഹാമഹത്തിന് മാത്രം ഒരു കുറവും ഇല്ല. കോവിഡും കടല്‍ക്ഷോഭവും ഇങ്ങിനെ ഓരോ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു അതുപോലെ താങ്കളുടെ സര്‍ക്കാരും ഒരു തുടര്‍ ദുരന്തമാവാതിരിയ്ക്കാന്‍ ശ്രദ്ധിക്കുമല്ലോ..?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button