Latest NewsKeralaNews

കേരളത്തിന് ഇന്ന് ആശ്വാസ ദിനം; പുതിയ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. പുതുതായി 21,402 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. 3,62,315 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 87 പേര്‍ മരിച്ചു. 99,651 പേര്‍ രോഗമുക്തി നേടി.

Also Read: പിഎം കെയര്‍ പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ വെന്റിലേറ്ററുകള്‍ക്ക് എന്തു സംഭവിച്ചു? ഞെട്ടിക്കുന്ന വിവരങ്ങള്‍

ലോക്ക് ഡൗണ്‍ ഫലം കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറഞ്ഞു. രോഗവ്യാപനം കുറയുന്നതില്‍ ജനങ്ങളുടെ ജാഗ്രത നേട്ടമായി. സംസ്ഥാനത്ത് രോഗവ്യാപനത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായെന്നും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും നേരിയ കുറവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയനാട് ജില്ലയിലാണ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത്. എന്നാല്‍, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്. രോഗവ്യാപനത്തിന്റെ ഉച്ഛസ്ഥായി കടന്നുപോയെന്നാണ് വിലയിരുത്തലെന്നും രോഗവ്യാപനത്തില്‍ ശുഭകരമായ കുറവാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button