ഗാസ: പലസ്തീനിൽ ഹമാസുകളുടെ ഒളിത്താവളങ്ങളും ഇസ്രയേൽ ബോംബിട്ട് തകർത്തു. വായുമാർഗമുള്ള തിരിച്ചടിയിൽ ഹമാസുകളുടെ നിരവധി അംഗങ്ങളാണ് കൊല്ലപ്പെട്ടത്. അഞ്ച് ദിവസമായി തുടരുന്ന ഇസ്രയേലിന്റെ തിരിച്ചടിയിൽ അംഗബലം കുറഞ്ഞ് ഹമാസ്. 200 ഓളം പേരാണ് പലസ്തീനിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്.
Also Read:ആ സംഭവത്തിന് ശേഷം ഹെയ്ഡൻ തന്നോട് സംസാരിച്ചിട്ട് മൂന്ന് വർഷത്തോളമായി: റോബിൻ ഉത്തപ്പ
ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേല്‍ തിരിച്ചടിയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 200 കവിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. സാധാരണക്കാരെ ഒഴിച്ചുനിര്‍ത്തി ഹമാസിനെ മാത്രം ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ഹമാസിന്റെ പതനം ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു.
ഗാസയിലെ ഉന്നത ഹമാസ് നേതാവിന്റെ വീടിനു നേരെ ഇസ്രയേല്‍ വ്യോമസേന ബോംബാക്രമണം നടത്തി . ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിനും റോക്കറ്റ് ആക്രമണത്തിനും പിന്നാലെയാണ് ഹമാസ് നേതാവിന്റെ വീട് ലക്ഷ്യമിട്ടത്. ഇക്കാര്യം ഇസ്രയേല്‍ സൈന്യം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹിഡായ് സില്‍ബെര്‍മാന്‍ ഇസ്രയേല്‍ ആര്‍മി റേഡിയോയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments