2007ൽ താനും മാത്യു ഹെയ്ഡനും തമ്മിലുണ്ടായ സ്ലെഡ്ജിങ് സംഭവത്തിന് ശേഷം താരം തന്നോട് സംസാരിച്ചിട്ട് മൂന്ന് വർഷത്തോളമായെന്ന് മുൻ ഇന്ത്യൻ ഓപ്പണർ റോബിൻ ഉത്തപ്പ. ഡർബനിൽ നടന്ന മത്സരത്തിൽ തുടങ്ങിയ വാക്പോര് വളരെ മോശം രീതിയിലേക്ക് മാറുകയായിരുന്നുവെന്നും ഉത്തപ്പ പറഞ്ഞു.
ഹെയ്ഡൻ വ്യക്തിപരമായി തന്നെ പ്രചോദിപ്പിച്ച ഒരു താരമായിരുന്നുവെന്നും അതിനാൽ തന്നെ അദ്ദേഹവുമായി ഒരു വാക്പോര് നടത്തുക വലിയ പ്രയാസമായിരുന്നുവെന്നും റോബിൻ ഉത്തപ്പ വ്യക്തമാക്കി. മത്സരം തങ്ങൾ വിജയിച്ചുവെങ്കിലും താൻ വളരെ അധികം ഉറ്റുനോക്കുന്ന ഒരു വ്യക്തി തന്നോട് ഏതാനും വർഷങ്ങൾ സംസാരിക്കാത്ത സാഹചര്യമുണ്ടാക്കിയെന്നും ഉത്തപ്പ പറഞ്ഞു.
ചൂടേറിയ നിമിഷങ്ങൾക്കിടയിലും, ഗെയിം കളിക്കുന്നത് താൻ ആസ്വദിക്കുകയും തന്റെ കരിയറിലെ ഒരു ‘മികച്ച’ ഘട്ടം എന്ന് വിളിക്കുകയും ചെയ്തതിങ്ങനെയാണെന്നും ഉത്തപ്പ പറഞ്ഞു. 46 ഏകദിനങ്ങളിലും 13 ടി20 യിലും വലംകൈയ്യൻ യഥാക്രമം 934, 249 റൺസും ഏഴ് അർധസെഞ്ച്വറികൾ നേടിയിട്ടുണ്ട്.
Post Your Comments