
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി
നടനും ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ല. ‘സഖാവ് പിണറായി വിജയന്‍’ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു മലയാള വാര്‍ത്താ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘സഖാവ് പിണറായി വിജയന്‍’ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബാലുശേരിയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ജയം നേടിയ സച്ചിന്‍ദേവ് നല്ല സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും ധര്‍മജന്‍ പറയുന്നു.
എന്നിരുന്നാലും മറ്റൊരു ജില്ലയില്‍ നിന്നെത്തി മത്സരിച്ചിട്ടും അവിടുത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണ വലിയ കാര്യം തന്നെയാണെന്നും അത്രയും പിന്തുണ തനിക്ക് ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു. തോല്‍വിയും വിജയവുമൊത്തെ തെരഞ്ഞെടുപ്പില്‍ സാധാരണയായി ഉണ്ടാകുന്നതാണ്. അത് കൂടാതെ ഇത്തവണ ഒരു തരംഗവുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തോല്‍വി തന്നെ ബാധിച്ചിട്ടില്ലെന്നും താന്‍ ഇനിയും രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തുടരുമെന്നും ധര്‍മജന്‍ വ്യക്തമാക്കുന്നു.
Post Your Comments