കൊല്‍ക്കത്ത: കാണാതായ വ്യവസായിയുടെ മൃതദേഹം ഞായറാഴ്ച ഹൂഗ്ലി നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ശ്രാവണ്‍ കുമാര്‍ ബിര്‍ള എന്ന 66 കാരനായ ഇയാള്‍ അടുത്തിടെ കോവിഡ് 19 ല്‍ നിന്ന് സുഖം പ്രാപിച്ചുവെങ്കിലും രോഗത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടികള്‍ അനുഭവിച്ചിരുന്നു. ദുരൂഹസാഹചര്യത്തില്‍ കാണാതായ ഇദ്ദേഹത്തിന്റെ മൃതദേഹം 12 മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്. ബാലിഗംഗിലെ കാരയ റോഡിലെ താമസക്കാരനെ ബിര്‍ളയെ വിദ്യാസാഗര്‍ സേതുവിന്റെ അരികില്‍ ആണ് മരിച്ച നിലയില്‍ കാണുന്നത്.
ഞായറാഴ്ച, ബിര്‍ള കാറില്‍ വീട്ടില്‍ നിന്ന് ഇറങ്ങി, 30 മിനിറ്റിനുശേഷമാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറുടെ വാതില്‍ തുറന്നിരിക്കുകയായിരുന്നു. കാറിന്റെ താക്കോലും അവിടെ ഉണ്ടായിരുന്നു. അതേസമയം ബിര്‍ളയ്ക്ക് രാവിലെ സൈക്കിള്‍ എടുത്ത് പുറത്ത് പോകാനാണ് ഇഷ്ടമെന്നും കാര്‍ എടുക്കാറില്ലെന്നും
അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പോലീസിനോട് പറഞ്ഞു. ഇത് മാത്രമല്ല, വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ബിര്‍ള ആരെയും അറിയിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
READ MORE: സർവ്വസജ്ജമാണ് സർക്കാർ ; മൂന്നാം തരംഗം നേരിടാനും തയ്യാർ എന്ന് യോഗി ആദിത്യനാദ്
മുങ്ങല്‍ വിദഗ്ധരും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഗ്രൂപ്പ് (ഡിഎംജി) ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വൈകുന്നേരം 6.30 ഓടെയാണ് ഹേസ്റ്റിംഗ്‌സ് പോലീസ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് ബിര്‍ളയുടെ മൃതദേഹം എസ്എസ്‌കെഎം ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
ഏകദേശം 20 ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹം കുറച്ചു ദിവസം മുമ്പ് കോവിഡ് മുക്തനായി. എന്നാല്‍ രോഗത്തെ തുടര്‍ന്നുള്ള ചില ബുദ്ധിമുട്ടുകള്‍ ബിര്‍ള അനുഭവിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് ബാധിച്ചിരുന്നു. ‘ഞങ്ങള്‍ എല്ലാവിധ അന്വേഷണങ്ങളും നടത്തുന്നുണ്ട്, മാത്രമല്ല അദ്ദേഹത്തിന് ബിസിനസില്‍ എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടോ, അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താല്‍ അസ്വസ്ഥനാണോ എന്ന് കണ്ടെത്താനും ശ്രമിക്കുകയാണെന്ന് ഡിസിപി ആകാശ് മഗാരിയ പറഞ്ഞു.
Post Your Comments