ഒട്ടാവ: കിഴക്കൻ ജറുസലേമിലും ഗാസ മുനമ്പിലും വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിൽ, പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുകൂട്ടം ആളുകൾ കാനഡയിലും അക്രമം അഴിച്ചുവിട്ടു. കാനഡയിലുടനീളമുള്ള നഗരങ്ങളിൽ പലസ്തീൻ അനുകൂലികൾ പ്രതിഷേധം നടത്തി. പലസ്തീനികളെ പിന്തുണച്ച് ആയിരക്കണക്കിന് പ്രകടനക്കാർ ഒട്ടാവ സിറ്റി ഹാളിനടുത്തുള്ള മനുഷ്യാവകാശ സ്മാരകത്തിൽ ഒത്തുകൂടി. നിരവധി ഇടങ്ങളിൽ കാനഡയിലെ ജൂത ജനതയ്ക്ക് നേരെ പ്രകടനക്കാർ അക്രമം അഴിച്ചുവിട്ടു.
Also Read:2 മന്ത്രിമാരുള്‍പ്പെടെ 3 തൃണമുല്‍ നേതാക്കള്‍ അറസ്റ്റില്‍, സിബിഐ ഓഫിസിലെത്തി മമത
കഴിഞ്ഞ ദിവസം അല്ലാഹു അക്ബർ മുഴക്കി കൊണ്ട് പലസ്തീൻ അനുകൂലി തല്ലിച്ചതയ്ക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച ജൂത യുവാവിനു നേരെയും അക്രമമുണ്ടായി. കല്ലുകളും ഗ്ലാസ് കഷണങ്ങളും കൊണ്ടാണ് പലസ്തീൻ അനുകൂലികൾ യുവാവിനെ അക്രമിച്ചത്. കാനഡയിലെ ഇസ്രയേൽ അനുകൂലികളുമായി ഇവർ സംഘർഷമുണ്ടായി.
ജൂത വിഭാഗക്കാരെ തെരഞ്ഞ് പിടിച്ചാണ് പലസ്തീൻ അനുകൂലികൾ ആക്രമം അഴിച്ചുവിടുന്നതെന്നാണ് റിപ്പോഋട്ടുകൾ. ജൂത വംശജനായ വൃദ്ധനെ ആക്രമിക്കാനും ഇവർ തയ്യാറായി. അക്രമിക്കുന്നത് തടയാൻ ശ്രമിച്ച പെൺകുട്ടിയ്ക്ക് നേരെ പീഡന ശ്രമവുമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെയാണ് പലസ്തീൻ അനുകൂലികൾ കാനഡയിലെ മിക്കയിടങ്ങളിലുമുള്ളവരെ ആക്രമിക്കുന്നത്.
Post Your Comments