മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ പരിക്ക് മാറി പരിശീലനം ആരംഭിച്ചു. പരിക്ക് മൂലം പുറത്തിരുന്ന താരത്തിന് ഈ സീസണിൽ കളിക്കാൻ കഴിയില്ലെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ താരം പരിക്ക് മാറി പരിശീലനം ആരംഭിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെയും വോൾവ്സിനെതിരെയുള്ള മത്സരങ്ങളിൽ ആദ്യ ഇലവനിൽ കളിക്കുമെന്നാണ് വിലയിരുത്തലുകൾ.
ഫ്രാൻസിനു വേണ്ടി കളിക്കുന്നതിനിടയിലാണ് മാർഷ്യലിന് പരിക്കേറ്റത്. മാർഷ്യലിന്റെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചില്ല. പരിക്ക് മാറിയെങ്കിലും താരം യൂറോപ്പ ഫൈനലിൽ ആദ്യ ഇലവനിൽ എത്താൻ സാധ്യതയില്ല. മാർഷ്യലിന്റെ അഭാവത്തിൽ മികച്ച ഫോമിൽ തുടരുന്ന കവാനി തന്നെയാകും സ്‌ട്രൈക്കറായി ഫൈനലിൽ കളിക്കുക.
Post Your Comments