Latest NewsNewsIndia

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസാകാര ചടങ്ങുകൾക്കായി 15,000 രൂപ; പുതിയ പ്രഖ്യാപനവുമായി ഈ സംസ്ഥാനം

അമരാവതി: കോവിഡ് വൈറസ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്‌കാര ചടങ്ങുകൾക്ക് 15,000 രൂപ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സിങ്കാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് രോഗികളുടെ സംസ്‌കാര ചടങ്ങുകൾക്ക് 15,000 രൂപ അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകുന്നതാണ് ഉത്തരവ്.

Read Also: ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റ സംഭവം; കോൺഗ്രസ്സ് നോമിനിയായ വ്യവസായി നവ്നീത് കല്‍റ അറസ്റ്റില്‍

ആന്ധ്രാപ്രദേശിലെ ആരോഗ്യ, കുടുംബക്ഷേമ കമ്മീഷണർ ഇതിന് ആവശ്യമായ ഫണ്ട് ജില്ലാ കളക്ടർമാർക്ക് നൽകും. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഇതുവരെ 14,35,491 പേർക്കാണ് ആന്ധ്രാപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ചത്. 12,12,788 പേർ രോഗമുക്തി നേടി. 9,372 പേർക്ക് കോവിഡ് വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടു. 2,10,436 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്.

Read Also: കേദാർനാഥ് ക്ഷേത്രം തുറന്നു; തീർത്ഥാടകർക്ക് ദർശനം ഉണ്ടാകില്ലെന്ന് ക്ഷേത്ര സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button