ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിൻ നയത്തെ വിമർശിച്ച് പണം നൽകി പോസ്റ്ററുകൾ പതിപ്പിച്ചതിന് 25 പേരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. “മോദി ജി ഹമറെ ബച്ചോൺ കി വാക്സിൻ വിദേഷ് ക്യോൺ ഭെജ് ദിയ (എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ കുട്ടികളുടെ വാക്സിനുകൾ നൽകാതെ വിദേശത്തേക്ക് അയച്ചത്?)” എന്ന സന്ദേശമാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. അതേസമയം കുട്ടികൾക്ക് ഇതുവരെ വാക്സിൻ കൊടുക്കുന്നത് തുടങ്ങിയിട്ടില്ല, അതിന്റെ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നതേയുള്ളു.
മിക്ക രാജ്യങ്ങളിലും കുട്ടികൾക്ക് വാക്സിൻ ഇതുവരെ കൊടുത്തു തുടങ്ങിയിട്ടുമില്ല. രാജ്യം അതിസങ്കീര്‍ണ്ണമായ, ആകസ്മിക പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ ആണ് ആം ആദ്മിയുടേയും കോണ്‍ഗ്രസിന്റെയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങൾ. ദല്‍ഹിയില്‍ പലയിടത്തും ഈ പോസ്റ്ററുകള്‍ പതിച്ച 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ പൈസ തന്നതിനാലാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് അറസ്റ്റിലായവരുടെ വിശദീകരണം.
മെയ് 11 ന് ആം ആദ്മി കൗൺസിലർ ധീരേന്ദർ കുമാറിന്റെ ഓഫീസ് തനിക്ക് 20 ബാനറുകൾ നൽകിയതായും അവ കല്യാണപുരിയിൽ ഇടാൻ ആവശ്യപ്പെട്ടതായും ഒരു വ്യക്തി രാഹുൽ ത്യാഗി പറഞ്ഞു. 600 രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും ഇയാൾ പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും ആം ആദ്മി നേതാവ് തന്നത് കൂലി നൽകി ജോലി ചെയ്തത് പോലെ ആണെന്നും ഇയാൾ വ്യക്തമാക്കി. ദിലീപ് തിവാരി, ശിവം ദുബെ എന്നിവർക്ക് പോസ്റ്ററുകളും രാജീവ് കുമാറിനും ബാനറുകളും നൽകിഎന്നും ഇയാൾ വെളിപ്പെടുത്തി. അതേസമയം പണം തന്നതിനാലാണ് പോസ്റ്റര്‍ പതിച്ചതെന്ന് അവര്‍ പറയുന്നു.
ഖജൂരി, കല്യാണ്‍പുരി, ദയാല്‍പുര്‍, ഭജന്‍പുര, മംഗോള്‍പുരി, ഓള്‍ഡ് ദല്‍ഹി, ഖ്യാല, മോടി നഗര്‍, കീര്‍ത്തി നഗര്‍, നിഹാല്‍ വിഹാര്‍, രോഹിണി, എംഎസ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്. ഇതോടെ ഇപ്പോള്‍ എന്നെയും അറസ്റ്റ് ചെയ്യൂ എന്ന ക്യാമ്പയിനുമായി രാഹുല്‍ഗാന്ധി രംഗത്തിറങ്ങിയിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ മേല്‍വിലാസമുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍.
മോദിക്കെതിരായ പോസ്റ്റര്‍ രാഹുല്‍ ഞായറാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതിന്റെ പേരില്‍ എന്നെയും അറസ്റ്റ് ചെയ്യൂ എന്ന കുറിപ്പോടുകൂടിയാണ് രാഹുല്‍ മോദിക്കെതിരായ പോസ്റ്റര്‍. ട്വീറ്റ് ചെയ്തത്. ഇത് തെളിയിക്കുന്നത് കോൺഗ്രസിനും ഇതിൽ പങ്കുണ്ടെന്നാണ്. ഇന്നലെ ഉമ്മൻ ചാണ്ടിയും ഇത്തരത്തിൽ പോസ്റ്റർ പ്രൊഫൈൽ പിക്ച്ചർ ആക്കിയിരുന്നു. നാടാകെ ക്രമസമാധാനം അട്ടിമറിയ്ക്കാമെന്നാണ് കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷങ്ങളുടെയും ശ്രമം. കോവിഡ് രണ്ടാംതരംഗം അതീവമാരകമായിരുന്നു എന്നും അതിവേഗം പടരുന്ന ഒന്നാണ് ഈ വൈറസ് വകഭേദമെന്നും ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു.
ഇത് ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യയിലാകെ ആശങ്കാകുലമായ രീതിയില്‍ പടരുകയാണ്. ആക്സിമ ദുരന്തമായതിനാലും രോഗത്തിന്റെ വ്യാപനശേഷിയും തീവ്രതയും കൂടുതലായതിനാലും എല്ലാ സംസ്ഥാനങ്ങളും രോഗസാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വൈകി. . അന്ന് മുതല്‍ ചാടിവീണതാണ് കോണ്‍ഗ്രസും ആം ആദ്മിയും . ആദ്യം ഓക്സിജന്‍ ക്ഷാമത്തില്‍ പിടിച്ചായിരുന്നു വിമര്‍ശനം. അത് പരിഹരിച്ചപ്പോള്‍ വാക്സിന് ഇല്ലെന്ന വിമര്‍ശനമായി. ഇതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
Post Your Comments