തിരുവനന്തപുരം: കടൽ ക്ഷോഭത്തിൽ അപകടാവസ്ഥയിലായ വലിയതുറ കടൽ പാലത്തിന്റെ അവസ്ഥ സർക്കാരിനു മുന്നിൽ കൊണ്ടുവരുമെന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന നടൻ കൃഷ്ണ കുമാർ. വലിയതുറയിൽ ഒരു മിനി ഹാർബർ വരണമെന്ന പ്രദേശവാസികളുടെ 25 വർഷങ്ങളായുള്ള ആഗ്രഹം ഒരു നിവേദനമായി കൃഷ്ണ കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കുകയുണ്ടായി. തിരുവനന്തപുരത്ത് തോറ്റെങ്കിലും ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അവർക്ക് നൽകിയ വാക്ക് പാലിക്കുമെന്നും താരം പറയുന്നു. ഇതിനായി മിനി ഹാർബറിന്റെ ആവശ്യകത സർക്കാരിനെ ബോധ്യപ്പെടുത്തുമെന്നാണ് കൃഷ്ണ കുമാർ പറയുന്നത്.
തോറ്റ സ്ഥാനാർത്ഥിയായിരുന്നിട്ടും നാടിനു വേണ്ടി ഇതെല്ലാം ചെയ്യാൻ തയ്യാറാകുന്ന നടന് അഭിനന്ദന പ്രവാഹമാണ്. ‘താങ്കൾ ആയിരുന്നു ശെരി എന്ന് ഇവിടത്തെ ജനങ്ങൾക്ക് മനസിലാകുന്ന സമയം അങ്ങ് വിദൂരമല്ല’ എന്നൊരാൾ കൃഷ്ണ കുമാറിന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തു. ‘നമ്മൾ ചെയ്യാനുള്ളത് ചെയുക ഫലം എന്ത് തന്നെ ആയാലുo’ എന്ന് പറയുന്നവരുമുണ്ട്. കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
Also Read:ഇസ്രായേലിന്റെ മാലാഖയാണ് സൗമ്യ ; കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് പ്രധിനിധി
വലിയതുറ കടൽ പാലം അപകടാവസ്ഥയിൽ. രണ്ടു ദിവസമായി അതിശക്തമായ തിരകളടിച്ചു വലിയതുറ കടൽ പാലത്തിന്റെ കരയോട് ചേർന്ന രണ്ടു തൂണുകൾ മണ്ണിലേക്ക് ഇരുന്നു പോയതിനാൽ പാലം അപകടത്തിലായി. 1950തുകളിൽ പണിത കടൽ പാലം ഇടക്കാലത്തു പുതുക്കി പണിതെങ്കിലും ഇന്നത്തെ ഈ അവസ്ഥയിൽ, ഇത് ഉപയോഗശൂന്യമാവനാണ് സാധ്യത. മത്സ്യത്തൊഴിലാളികൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഇതൊക്കെ കണ്ടുകൊണ്ടാണ് ഇതിനൊരു ശാശ്വത പരിഹരമായി വലിയതുറയിൽ ഒരു മിനി ഹാർബർ വരണമെന്ന പ്രദേശവാസികളുടെ 25 വർഷങ്ങളായുള്ള ആഗ്രഹം ഒരു നിവേദനമായി ഞാൻ പ്രധാനമന്ത്രിക്ക് കൊടുത്തത്. ലോക്ക്ഡൌൺ കഴിയുന്ന മുറക്ക് ഹാർബറിന്റെ കാര്യത്തിനായി കേന്ദ്ര നേതാക്കളുമായി സംസാരിച്ചു ഒരു തീരുമാനത്തിലെത്തിക്കാൻ ഞാൻ ശ്രമിക്കും. അതുപോലെ തന്നെ അധികാരത്തിൽ വരുന്ന സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും വേണ്ട സഹായം ലഭിക്കുമെന്നും വിശ്വസിക്കുന്നു. തീരദേശവാസികൾക്ക് ഈ വിഷമഘട്ടത്തിൽ നിന്നും മോചനമുണ്ടാവട്ടെ എന്നും നന്മകൾ വരട്ടേയെന്നും ഈ അവസരത്തിൽ പ്രാർത്ഥിക്കുന്നു.
Post Your Comments