കോട്ടയം : രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് വളരെ ലളിതമായി നടത്തണമെന്ന് മുഖ്യ മന്ത്രിയോട് പി സി ജോര്‍ജ്. മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണ്. കോവിഡ് മഹാമാരി രൂക്ഷമായി നിൽക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന തരത്തിൽ പലവിധ ചർച്ചകൾ പുറത്ത് നടക്കുന്നുണ്ട്. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണെന്നും പിസി ജോർജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു
പിസി ജോർജിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം……………………….
ബഹുമാനപെട്ട മുഖ്യമന്ത്രി,
കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയിൽ പലവിധ ചർച്ചകൾ നടക്കുന്നു .
ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.
Read Also : ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ കോവിഡ് രോഗി നാടുചുറ്റുന്നു ; ഒടുവിൽ കയ്യോടെ പിടികൂടി പോലീസ്
എന്നാൽ ഈ നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ പരമാവധി മുൻകരുതലുകൾ എടുത്തു ഏറ്റവും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം . ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇലക്ഷൻ കൗണ്ടിംഗ് ദിനത്തിൽ ചെയ്ത പോലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണ്……
പി സി ജോർജ്
Post Your Comments