ജറുസലേം; ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയ്ക്ക് മേലുള്ള നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്നും ഈ യുദ്ധം തുടങ്ങിവെച്ചത് തങ്ങളല്ലെന്നും നെതന്യാഹു വ്യക്തമാക്കി. തങ്ങളെ ആക്രമിക്കുന്നവർക്കാണ് ഈ ഏറ്റുമുട്ടലിൽ കുറ്റബോധം തോന്നുകയെന്ന് നെതന്യാഹു ടെലിവിഷൻ പ്രസംഗത്തിൽ വ്യക്തമാക്കി.
ഹമാസ് തീവ്രവാദികൾ സാധാരണക്കാരായ ജനങ്ങളുടെ പിന്നിൽ ഒളിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവനെടുക്കാതിരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. ഇതിനായി ആവശ്യമുള്ളതെല്ലാം ചെയ്ത് കഴിഞ്ഞു. ഗാസയിലെ ഉന്നത ഹമാസ് നേതാവിന്റെ വീട്ടിലേക്ക് ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
അൽ ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന അൽജലാ ടവറടക്കം നിരവധി കെട്ടിടങ്ങൾ ഹമാസ് ഭീകരർ ആക്രമണം നടത്താൻ ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധസേന വ്യക്തമാക്കി. ഗാസ സ്ട്രിപ്പിലുള്ള തീവ്രവാദികളെ ലക്ഷ്യം വെച്ചാണ് സൈന്യം പ്ര ത്യാക്രമണം നടത്തിയത്. വലിയ വലിയ കെട്ടിടങ്ങൾ ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ ആയിരുന്നു. അത്തരത്തിലുള്ള കെട്ടിടങ്ങളാണ് ഇസ്രായേൽ ആക്രമിച്ചത്. ആക്രമണത്തിന് മുൻപ് ഇസ്രായേൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ലക്ഷ്യ സ്ഥാനത്ത് നിന്ന് മാറാനുള്ള സമയം അനുവദിക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങളെ മുന്നിൽനിർത്തി രക്ഷപ്പെടാനാണ് ഹമാസ് ഭീകരരുടെ ശ്രമമെന്ന് ഇസ്രായേൽ പറഞ്ഞു.
Post Your Comments