KeralaNews

തൃശൂരില്‍ വ്യാജ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: അകലാട് മുന്നൈനിയില്‍ വ്യാജ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. അകലാട് എംഐസി ബീച്ച് റോഡ് കാക്കനകത്ത് കുഞ്ഞു മകന്‍ ഷമീര്‍ എന്നയാളാണ് മരിച്ചത്. 35 വയസായിരുന്നു.

Also Read: പലസ്‌തീന്‍ ജനതക്കെതിരെ ആക്രമണം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ

ഷമീറിനൊപ്പം മദ്യം കഴിച്ച സുഹൃത്ത് വടക്കേപ്പുറത്ത് അടിമുവിന്റെ മകന്‍ സുലൈമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാറുകളും മദ്യശാലകളും അടഞ്ഞുകിടക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് വ്യാജ വാറ്റും ചാരായ വില്‍പ്പനയുമെല്ലാം സജീവമായിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മലയോര മേഖലകളിലും മറ്റും വ്യാജ വാറ്റ് സംഘങ്ങള്‍ അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്നുണ്ട്. വിവിധയിടങ്ങളില്‍ നിന്നും നിരവധിയാളുകളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പിടിയിലായത്. ഇന്ന് പത്തനംതിട്ടയില്‍ മൊബൈല്‍ മോര്‍ച്ചറിക്കുള്ളില്‍ വാറ്റ് ചാരായം നിര്‍മ്മിക്കാനുള്ള കോട സൂക്ഷിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button