തിരുവനന്തപുരം : പലസ്‌തീന്‍ ജനതക്കെതിരെ മനുഷ്യത്വ വിരുദ്ധമായ ആക്രമണം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ പ്രതിഷേധിക്കാൻ ഡി വൈ എഫ് ഐ . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണവുമായി ഡി വൈ എഫ് ഐ എത്തിയത്.
പലസ്‌തീൻകാരെ കൊന്നൊടുക്കുന്ന സാമ്രാജ്യത്വ ചട്ടുകമാണ് ഇസ്രയേൽ. പലസ്‌തീനിലെ ജനതയ്‌ക്ക് തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന് പ്രസ്‌താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രയേല്‍ തയ്യാറാകുന്നില്ല. അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്. – ഡി വൈ എഫ് ഐ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പലസ്‌തീൻ ജനതയുടെ ചെറുത്തുനിൽപ്പ് ഐതിഹാസികമാണ്. 1948ൽ യുഎൻ രക്ഷാസമിതി പാസാക്കിയ പ്രമേയത്തെ പോലും വകവയ്ക്കാതെ പലസ്‌തീൻകാരെ കൊന്നൊടുക്കുന്ന സാമ്രാജ്യത്വ ചട്ടുകമാണ് ഇസ്രയേൽ.
പലസ്‌തീന്‍ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണം കിഴക്കന്‍ ജെറുസലേമിന്റെ പൂര്‍ണമായ അധിനിവേശം ലക്ഷ്യം വച്ചാണ് നടത്തുന്നത്. പലസ്‌തീനിലെ ജനതയ്‌ക്ക് തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന് പ്രസ്‌താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രയേല്‍ തയ്യാറാകുന്നില്ല.
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ “പലസ്തീനിലെ ഇസ്രയേൽ അധിനിവേശം” എന്ന വിഷയത്തിൽ ഡിവൈഎഫ്ഐ ഒരു വെബിനാർ സംഘടിപ്പിക്കുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സ.എ വിജയരാഘവൻ, കവി സച്ചിദാനന്ദൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റും ബേപ്പൂർ നിയുക്ത എം.എൽ.എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കുന്നു.
https://www.facebook.com/dyfikeralastatecommittee/posts/2186571524811389
Post Your Comments