ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. കാസിമാര്‍ സ്ട്രീറ്റ്, കെ പുതുര്‍, പെഥാനിയപുരം, മധുരയിലെ മെഹബൂബ് പാളയം എന്നിവിടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഒരു ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, സിമ്മുകള്‍, പെന്‍ ഡ്രൈവുകള്‍, 16 ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തതായി എന്‍ഐഎ അറിയിച്ചു.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. മുഹമ്മദ് ഇക്ബാല്‍ എന്നയാളാണ് ഐഎസിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 2ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മത മൗലികവാദ സംഘടനയായ ഹിസ്ബ് ഉത് തഹ്‌രിറിന്റെയും ഇസ്ലാമിക് സ്‌റ്റേറ്റിന്റെയും പ്രത്യയശാസ്ത്രം പങ്കുവെച്ചുകൊണ്ട് താന്‍ ഒരു തീവ്ര ചിന്താഗതിക്കാരനാണെന്ന് മുഹമ്മദ് ഇക്ബാല്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടിരുന്നു. സംഭവത്തില്‍ കഴിഞ്ഞ വര്‍ഷമാണ് തമിഴ്‌നാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഏപ്രില്‍ 15നാണ് ഈ കേസ് എന്‍ഐഎ ഏറ്റെടുത്തത്.
Post Your Comments