തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നടക്കുന്നതിനിടെ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും വിർശനം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആളുകളെ കുറയ്ക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. മെയ് 20 ന് നടക്കുന്ന ചടങ്ങിൽ 750 പേരെ പങ്കെടുപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
Read Also: പൂട്ടിട്ട് കേരളം; 4 ജില്ലകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക് ഡൗൺ
സത്യപ്രതിജ്ഞാ ചടങ്ങിൽ പരമാവധി ആളുകളെ ചുരുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മെയ് 20 ന് വൈകിട്ട് 3.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
Post Your Comments