COVID 19Latest NewsNewsIndia

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 3 ലക്ഷത്തിലധികം പേർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3,11,170 പേര്‍ക്കാണ് കോവിഡ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,890 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയർന്നിരിക്കുന്നു. 3,53,299 പേര്‍ രോഗമുക്തരായതോടെ നിലവില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ കോവിഡ് രോഗത്തിൽ നിന്നും രോഗമുക്തരായി.

മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കോവിഡ് ടെസ്റ്റ് നടത്തിയിരിക്കുന്നത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 33,848 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളിലാണ്. 59,073 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. 960 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 53,44,063. ആകെ രോഗ മുക്തി 47,67.053. ഇതുവരെയായി മഹാമാരി കവര്‍ന്നത് 80,512 ജീവനുകള്‍. സംസ്ഥാനത്ത് നിലവില്‍ 4,94,032 പേര്‍ ചികിത്സയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button