Latest NewsKeralaNews

ഇസ്രയേലിന്‍റെ ചരിത്രം കടന്നാക്രമിക്കുന്നതും അധിനിവേശ സ്വഭാവവുമാണ്; എം.ബി. രാജേഷ്

തൃത്താല : ഇസ്രായേല്‍ ഭീകരതയെ പിന്തുണക്കുന്നത് സമാധാനത്തിന് എതിരാണെന്ന് എം.ബി. രാജേഷ് എം.എല്‍.എ. ‘ഫലസ്തീന്‍; സയണിസ്റ്റ് ഭീകരതയുടെ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തെ ആസ്പദമാക്കി പടിഞ്ഞാറങ്ങാടി സ്വലാഹുദ്ദീന്‍ അയ്യൂബി എജു സിറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേല്‍ ഭീകരതയെ പിന്തുണക്കുന്ന നിലപാട് മനുഷ്യത്വരഹിതമാണ്. ഇസ്രയേലിന്‍റെ ചരിത്രം തന്നെ കടന്നാക്രമിക്കുന്നതും അധിനിവേശ സ്വഭാവവുമാണ്. അവരുടെ ജനിതകമായ സ്വഭാവമാണ് ഇപ്പോഴും അവര്‍ തുടര്‍ന്നു പോരുന്നത്. ഫലസ്തീന്‍ ജനതയുടെ മേല്‍ അഴിച്ചുവിടുന്ന ഇത്തരം കണ്ണില്ലാ ക്രൂരതകള്‍ നമുക്ക് മുൻപിൽ പ്രകടമായി കാണുമ്പോഴും ഇസ്രായേലിന്‍റെ ഭീകരതയെ ഇപ്പോഴും പിന്തുണക്കുന്നത് സമാധാനത്തിന് എതിരാണ്. ഫലസ്തീനെ പിന്തുണക്കേണ്ടത് ഓരോരുത്തരുടെയും ധാര്‍മികമായ ഉത്തരവാദിത്തമാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button