കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഡല്‍ഹി. കോവിഡ് മരണങ്ങള്‍ കാരണം സംസ്ഥാനത്തെ ശ്മശാനങ്ങളിലെ നീണ്ട വരികളും തിരക്കും വലിയ വാര്‍ത്തയായിരുന്നു. രണ്ടാം തരംഗത്തില്‍ നവജാത ശിശുക്കളും കുട്ടികളും മരിക്കുന്ന സംഭവങ്ങളും കൂടി വരികയാണ്.
Also Read:ടൗട്ടെ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ആദ്യ തരംഗത്തെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികളാണ് ഇപ്പോള്‍ കോവിഡ് ബാധിതരായി ആശുപത്രികളിലെത്തുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളടക്കം മഹാമാരി പിടിപെട്ട് ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നു.കുട്ടികളെ മറവ് ചെയ്യാനുള്ള സ്ഥലപരിമിതി നേരിടുന്നതായാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്.
വലിയ ശ്മശാനങ്ങളായ നിഗംബോദ് ഘട്ട്, ഗാസിപൂര്‍ ഘട്ട് എന്നിവിടങ്ങളില്‍ ശിശുക്കളുടെ മൃതദേഹങ്ങള്‍ എടുക്കാന്‍ വ്യവസ്ഥയില്ല.
Post Your Comments