മലപ്പുറം: കോവിഡ് രോഗിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി റിമാഡിൽ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ പ്രശാന്തിനെയാണ് കോടതി റിമാൻഡ് ചെയ്തത്.
Read Also: സർക്കാർ മാതൃക കാണിക്കാൻ ബാധ്യസ്ഥർ, സത്യപ്രതിജ്ഞാ മാമാങ്കം വേണോ; മുഖ്യമന്ത്രിയോട് പിസി ജോർജ്
ഏപ്രിൽ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം വണ്ടൂർ സ്വദേശിയായ യുവതിയെയാണ് പ്രശാന്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയെ സ്‌കാനിംഗ് സെന്ററിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു സംഭവം. യുവതി തീരെ അവശയായതിനാലാണ് നടന്നു പോകാൻ മാത്രം ദൂരമുള്ള സ്‌കാനിംഗ് സെന്ററിലേക്ക് ഇവരെ ആംബുലൻസിൽ അയക്കുന്നത്. ഈ യാത്രക്കിടെയായിരുന്നു പീഡനശ്രമം. യുവതി തീരെ അവശയായതിനാൽ തന്നെ തടയാനോ ശബ്ദമുയർത്താനോ സാധിച്ചില്ല.
കോവിഡ് ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ട യുവതി രണ്ടു ദിവസങ്ങൾക്ക് മുൻപ് വണ്ടൂർ സർക്കാർ ആശുപത്രിയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയ്‌ക്കെത്തിയപ്പോഴാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വിവരം പുറത്തു പറയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പിന്നീട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Read Also: ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ പുതിയ മാർഗങ്ങളിലൂടെ ഇനി യുഎഇയിലേക്ക്
അതേസമയം പ്രശാന്ത് ആശുപത്രിയിലെ ജീവനക്കാരനല്ലെന്നും സ്വകാര്യ ഏജൻസി വഴിയെത്തിയ താത്കാലിക ജീവനക്കാരനാണെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments