അക്ഷയതൃതീയദിനത്തിലാണ് ശങ്കരാചാര്യര്‍ കനകധാരാസ്‌തോത്രം രചിച്ചത്. ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയില്‍ ദരിദ്രയായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ അദ്ദേഹത്തിന് കൊടുക്കാന്‍ ഒന്നുതന്നെ ഉണ്ടായിരുന്നില്ല.
ആകെയുണ്ടായിരുന്നത് ഉണക്ക നെല്ലിക്കമാത്രമായിരുന്നു. ഭിക്ഷയ്ക്കുവന്ന ശങ്കരനെ വെറുംകൈയോടെ പറഞ്ഞുവിടാന്‍ കഴിയാതെ ആ സ്ത്രീ നിറഞ്ഞ സന്തോഷത്തോടെ ഉണക്കനെല്ലിക്ക ശങ്കരന് നല്‍കി. ഒന്നുമില്ലായ്മയിലും ദാനം ചെയ്യാനുള്ള ആ സ്ത്രീയൂടെ മഹത്വം മനസിലാക്കി അവിടനിന്നുതന്നെ ശങ്കരന്‍ കനകധാരാസ്‌തോത്രം രചിച്ചു. അത് പൂര്‍ണമായതോടെ ലക്ഷ്മീദേവി സ്വര്‍ണ നെല്ലിക്കകള്‍ ആ സ്ത്രീയുടെ മേല്‍ വര്‍ഷിച്ചുവെന്നാണ് ഐതിഹ്യം.
സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും ഉത്തമമാണ് കനകധാരാസ്‌തോത്രജപം. കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ദേവിയെ ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം.
Post Your Comments