ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ മാരകമായ വകഭേദങ്ങള്‍ക്ക് കൊവാക്സിന് ഫലപ്രദമെന്ന് ഭാരത് ബയോടെക്. ഇക്കാര്യം വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് ഭാരത് ബയോടെക് പുറത്തുവിട്ടു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വാക്സിനാണ് ഭാരത് ബയോടെകിന്റെ കൊവാക്സിന്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. ഇതുമായി ബന്ധപ്പെട്ട ഒരു ലേഖനം മെഡിക്കല്‍ ജേണലായ ‘ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസി’ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ കൊവാക്സിന് ഒരിക്കല്‍ കൂടി രാജ്യാന്തര അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ല പ്രതികരിച്ചു.
ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ കോവിഡ് വൈറസിന്റെ മാരകമായ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൊവാക്സിന് ശേഷിയുണ്ടെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ B.1.617, ബ്രിട്ടണില്‍ കണ്ടെത്തിയ B.1.1.7 എന്നീ വൈറസ് വകഭേദങ്ങളെ കൊവാക്സിന് നിര്‍വീര്യമാക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞതായി ഭാരത് ബയോടെക് അറിയിച്ചു.
Post Your Comments