Latest NewsNewsIndia

കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് കൈത്താങ്ങായി ചൈന

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധിയ്ക്ക് ശമനമായെങ്കിലും ഇന്ത്യക്ക് സഹായവുമായി ചൈന. 3,600 ല്‍ അധികം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റേഴ്‌സുമായി ചൈനയില്‍നിന്നുമുള്ള വിമാനം ഡല്‍ഹിയില്‍ ഇറങ്ങി. ഞായറാഴ്ച വൈകുന്നേരമാണ് കൂറ്റന്‍ ബോയിംഗ് 747-400 വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. മള്‍ട്ടി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയായ ബൊല്ലൂര്‍ ലോജിസ്റ്റിക്‌സ് ഇന്ത്യയാണ് ഇവ ഇറക്കുമതി ചെയ്തത്.

Read Also :ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളും വാങ്ങണം; സംഭാവനയുമായി സംവിധായകന്‍ ശങ്കര്‍

ഇന്ത്യയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ച അവശ്യ വസ്തുക്കള്‍ കയറ്റിയയക്കുന്നതിന് ചൈനയുടെ മെഡിക്കല്‍ വിതരണക്കാര്‍ രാപകലില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ചൈനീസ് അംബാസിഡര്‍ അറിയിച്ചു. കാര്‍ഗോ വിമാനങ്ങള്‍ വഴിയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button