ജറുസലേം: ഇസ്രയേലില്‍ പലസ്തീന്‍ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് സാധാരണ ജനതയാണ് ഇരയാകുന്നത്. ഇടുക്കി സ്വദേശി സൗമ്യയുടെ മരണം അതിനു ഉദാഹരണം. ഒരുതെറ്റും ചെയ്തിട്ടില്ലാത്ത ജനതയ്ക്ക് നേരെ നടക്കുന്ന ഇത്തരമൊരു ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇടതടവില്ലാതെ ഹമാസ് ഭീകരര്‍ തൊടുക്കുന്ന റോക്കറ്റുകളില്‍നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിസഹായനായ അച്ഛന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്) ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ ഹൈവേയുടെ മധ്യത്തിലുള്ള റോഡ് ഡിവൈഡറില്‍ നവജാതശിശുവിനെ മാറോടണച്ച് മറഞ്ഞിരിക്കുന്ന കാഴ്ച ആരെയും നൊമ്ബരപ്പെടുത്തും
read also: മന്ത്രി എം.എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
നവജാതശിശു ഉള്‍പ്പെടുന്ന കുടുംബവുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു റോക്കറ്റാക്രമണം. ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന് വീഡിയോ പങ്കുവച്ച് ഐഡിഎഫ് ട്വീറ്റ് ചെയ്തു.
Put yourself in this father's shoes.
You're driving with your newborn baby. Suddenly, you find yourself under rocket fire.
As rockets explode, your only thought is: keep your baby safe.
The IDF will continue to fight against Hamas to protect Israeli civilians. pic.twitter.com/ctBA0T0y0a
— Israel Defense Forces (@IDF) May 15, 2021
Post Your Comments