Latest NewsNewsInternational

ചൈനയിൽ വീശിയടിച്ചത് രണ്ട് ചുഴലിക്കാറ്റുകൾ ; നിരവധി മരണം

ചൈന : മധ്യ-കിഴക്കൻ ചൈനയിൽ വീശിയടിച്ച രണ്ട് ചുഴലിക്കാറ്റുകളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്താദ്യമായി 2019 ൽ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ മധ്യ നഗരമായ വുഹാനിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 257 കിലോമീറ്ററായിരുന്നു.

Read Also : കൊവിഡ് ബാധിച്ച്‌ മരിച്ച മധ്യവയസ്കയുടെ സ്വര്‍ണാഭരണങ്ങള്‍ ആശുപത്രി അധികൃതർ ഊരിയെടുത്തതായി പരാതി 

ഇന്നലെ രാത്രിയോടു കൂടിയാണ് ശക്തമായ രണ്ട് ചുഴലിക്കാറ്റികള്‍ ചൈനയിലൂടെ കടന്ന് പോയത്. ഷെങ്സിയിലും വുഹാനിലുമാണ് ചുഴലിക്കാറ്റുകള്‍ ആഞ്ഞ് വീശിയത്. ആദ്യത്തെ ചുഴലിക്കാറ്റ് രാത്രി 7 മണിയോടെ ഷെങ്‌സെയിൽ വീശുകയും വീടുകൾക്കും ഫാക്ടറികൾക്കും നാശനഷ്ടമുണ്ടാക്കുകയും വൈദ്യുതി മുടക്കുകയും ചെയ്തതായി ഔദ്യോഗിക സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നഗരത്തിന്‍റെ ചുമതല വഹിക്കുന്ന സുസൌസിറ്റി സർക്കാർ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ നാല് പേർ മരിച്ചുവെന്നും 149 പേർക്ക് നിസാര പരിക്കേറ്റതായും അറിയിച്ചു. ചൈനയുടെ കിഴക്കൻ തീരത്തെ ഷാങ്ഹായ്ക്ക് സമീപമാണ് ഷെങ്‌സി.

വുഹാനിൽ 30 വീടുകൾ തകർന്നുവെന്നും 130 വീടുകള്‍ ഭാഗീകമായി തകർന്നതായും 37 ദശലക്ഷം യുവാൻ (5.7 ദശലക്ഷം ഡോളർ) സാമ്പത്തിക നഷ്ടമുണ്ടായതായും പ്രദേശിക ഭരണകൂടം അറിയിച്ചു. നിർമാണ സൈറ്റ് ഷെഡുകൾക്കും രണ്ട് ക്രെയിനുകൾക്കും കേടുപാടുകൾ സംഭവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button